കൽപ്പറ്റ: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ആയുർവേദ വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. വയനാട് ജില്ലാ മെഡിക്കൻ ഓഫീസർ ഡോ. എ പ്രീത ഉദ് ഘാടനം ചെയ്ത പരിപാടിയിൽ എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ ഡോ.എബി ഫിലിപ്പ്,സെക്രട്ടറി വിനോദ് എം.എസ്. ഡോ. വി. പി.ആരിഫ, സ്മിത ജോൺ, എം പ്രദീപൻ, കെ ജി സുധാകരൻ, അഭിലാഷ് പത്രോസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ബത്തേരി താലൂക്ക് ആശുപ്രതിയിലും മാനന്തവാടി ആയുർവേദ ആശുപ്രതിയിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോ. ജി അരുൺകുമാർ, ഡോ.ഹരിത ജയരാജ് ജില്ലാ പ്രോഗ്രാം മാനേജർ),, ഡോ.കെ.വി.രേഖ, മുഹമ്മദ് റാസി, ഡോ. രാജ്മോഹൻ, ബിജോയ് തരിപ്പ എന്നിവർ സംസാരിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം
റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ