ഐ.സി.ഡി.എസ് സുല്‍ത്താന്‍ബത്തേരി പ്രോജക്റ്റിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നവംബര്‍ 27 മുതല്‍ 30 വരെ കൂടിക്കാഴ്ച നടക്കും. അറിയിപ്പ് തപാലില്‍ ലഭിച്ചിട്ടില്ലാത്തവര്‍ നവംബര്‍ 24 നകം സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍ 04936-222844

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ