പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഹൈഡൽ ടൂറിസം സെന്ററിൽ അനധികൃത ടെണ്ടറിലൂടെ നടത്തിവന്നിരുന്ന സ്ഥാപനങ്ങൾ സിപിഎം ഉപരോധിച്ചു. ടെൻഡർ നടപടികൾ പാലിക്കാതെ ചട്ട ലംഘനം നടത്തി സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയ വാട്ടർ സ്പോർട്സ്, ബുൾറൈഡ് കുട്ടികളുടെ പെഡൽ ബോട്ട് എന്നീ സ്ഥാപനങ്ങളാണ് ഉപരോധിച്ചത്. ഹൈഡൽ ടൂറിസത്തിന്റെ ടെൻഡർ നടപടി പ്രകാരമുള്ള ചട്ടങ്ങളും വ്യവസ്ഥകളും മുഴുവനായും ലംഘിച്ചു കൊണ്ടാണ് പ്രസ്തുത വ്യക്തിക്ക് ടെൻഡർ അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ച് ടെൻഡർ പുന:പരിശോധിച്ച് ടെൻഡർ റദ്ദു ചെയ്യണമെന്ന് സിപിഎം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി സമരത്തിലൂടെ ആവശ്യപ്പെട്ടു.
എംജി സതീഷ് കുമാർ, കെ രവീന്ദ്രൻ, പിഒ പ്രദീപൻ മാസ്റ്റർ, എൻടി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി
പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ







