മലയാളി പൊളിയാണ്, പണിയെടുക്കാനും പഠിക്കാനുമായി ലോകമാകെ; 195 രാജ്യങ്ങളിൽ 182ലും മലയാളികൾ! കണക്കുമായി നോർക്ക

തിരുവനന്തപുരം: നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട എന്നൊരു തമാശയുണ്ട്. സംഭവം ചന്ദ്രനിൽ അല്ലെങ്കിലും ഭൂമിയിൽ ഏറെക്കുറ സത്യമാണ്. എവിടെച്ചെന്നാലും അവിടെയൊരു മലയാളി സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന നോർക്കയുടെ രേഖകളിൽ പറയുന്നു. ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്നതാണ് നോർക്ക പറയുന്നത്. ഒരുപക്ഷേ ലോകത്തുതന്നെ ഇത്രയും രാജ്യങ്ങളിൽ പ്രവാസികളായി താമസിക്കുന്ന മറ്റൊരു ജനതയുണ്ടാകില്ല.

ലോകത്ത് 193 രാജ്യങ്ങളാണ് യുഎൻ അംഗീകരിച്ചത്. അതിൽ 182 രാജ്യങ്ങളിലും പ്രവാസിയായി മലയാളികളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ പേരും. നോർക്കയുടെ രജിസ്ട്രേഷൻ പ്രകാരം യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത്. 2018 -2022 കാലഘട്ടത്തിലെ ഐഡി രജിസ്ട്രേഷൻ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. വിദഗ്ധ-അവിദഗ്ധ തൊഴിലാളികളായി നോർക്കയിൽ 436960 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 180465 പേർ യുഎഇ‌യിലാണ്. സൗദി അറേബ്യയിൽ 98783 പേരും ഖത്തറിൽ 53463 മലയാളികളും ജോലി ചെയ്യുന്നു. യുദ്ധബാധിത രാജ്യങ്ങളിൽ പോലും മലയാളി സാന്നിധ്യമുണ്ട‌ന്നതും ശ്രദ്ധേയം. റഷ്യയിൽ 213 മല‌യാളികൾ പ്രവാസികളായി ജീവിക്കുമ്പോൾ യുക്രൈനിൽ 1227 മലയാളികളാണുള്ളത്. കാനഡയില്‍ 954 മലയാളികളും ജോലി ചെയ്യുന്നു.

ഇസ്രയേലിൽ 1036 മലയാളികളും പലസ്തീനിൽ നാല് മലയാളികളും നോർക്ക രേഖ പ്രകാരമുണ്ട്. 914 മലയാളികൾ അമേരിക്കയിൽ താമസിക്കുന്നു. ചൈനയിൽ 573 മലയാളികളാണ് ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോയിരിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മലയാളികൾ പ്രവാസികളായി ജീവിക്കുന്നില്ല. നല്ല ജോലിയും ഉയർന്ന സാമ്പത്തിക നേട്ടവും സുരക്ഷിതമായ ജീവിതവുമാണ് മലയാളിയെ എക്കാലവും കുടിയേറ്റത്തിനും പ്രവാസത്തിനും പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കുടിയേറുന്നവരിൽ വെറും 10 ശതമാനം മാത്രമാണ് വാർധക്യ കാലത്ത് കേരളത്തിലേക്ക് തിരിച്ചെത്തുന്നതെന്നും പറയുന്നു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.