മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂളിൽ വിദ്യാർഥികൾക്കായുള്ള സൈക്ലിംഗ് പരിശീലനം പിടിഎ പ്രസിഡൻ്റ് സുധീഷ്,എസ്എംസി
കൺവീനർ ശങ്കരൻ കുട്ടി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിളുകൾ സ്പോൺസർ ചെയ്തത് ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് സാറാണ്, അധ്യാപകർ
പരിശീലനത്തിന് നേതൃത്വം
നൽകുന്നുണ്ട്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ