വനിതാ ശിശു വികസന വകുപ്പ്, ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ത്രിദിന സഹവാസ ക്യാമ്പ് ഗലാദ് നടത്തും. ക്യാമ്പിന്റെ ലോഗോ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായാണ് ത്രിദിന സഹവാസ ക്യാമ്പ് നടത്തുക. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡിസംബർ 29,30,31 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ജീവിത നൈപുണി പരിശീലനം, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലാസുകള്‍, കലാ സാഹിത്യ വര്‍ക്‌ഷോപ്പുകള്‍ എന്നിവ നടക്കും. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങില്‍ ശിശു സരംക്ഷണ യൂണിറ്റ് ജീവനക്കാരായ മജേഷ് രാമന്‍, കെ.രഞ്ജു , മനിത മൈത്രി, പ്രബിറ്റു പി. ബി, എം.വി അഖിലേഷ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ ഉദ്യോഗസ്ഥര്‍ റെയ്സണ്‍ ഫ്രാന്‍സിസ്, സി. എ അബ്ദുല്‍ ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ