മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ക്ഷീരമേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി വിജോള്‍, പി കല്യാണി, സല്‍മാ മോയിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി ചന്ദ്രന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ബി.എം വിമല, ജോയ്‌സി ഷാജു, രമ്യാ താരേഷ്, ക്ഷീര സംഘം പ്രസിഡന്റുമാരായ രാമകൃഷ്ണന്‍ തൃശ്ശിലേരി, പീയൂസ് ആലാറ്റില്‍, ബ്ലോക്ക് പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥരായ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.സന്തോഷ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ശ്രീലേഖ തുടങ്ങിയവര്‍ സംസാരിച്ചു.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ