തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട കോറോം കൂട്ടപ്പാറ എന്ന സ്ഥലത്ത് താമസിക്കുന്ന ബഷീര്‍ എന്നയാളെ 2020 ജൂലൈ 20 മുതല്‍ കാണ്മാനില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9497925480, 04935 235332.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.