ലക്കിടി :ലക്കിടിയിലെ സന്നദ്ധ സംഘടനയായ ലെജൻഡ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികയോഗവും പുതുവത്സര ആഘോഷവും “ലെജൻഡ്സ് ഫെസ്റ്റിവൽ -2024” എന്ന പേരിൽ 2023 ഡിസംബർ 31 ന് നടത്തും.വൈകുന്നേരം 5 മണി മുതൽ ലക്കിടി ഗവ: എൽപി സ്കൂളിൽ വെച്ച് വർണ്ണാഭമായ കലാപരിപാടികൾ,സ്നേഹവിരുന്ന്,ആകാശവിസ്മയം എന്നിവ നടത്തുമെന്ന് ലെജൻഡ്സ് ക്ലബ്ബ് ആഘോഷകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോവിഡ്-പ്രളയ മഹാമാരി ദുരിതം സമയങ്ങളിൽ നാടിന്റെ സേവന പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി നിന്ന സംഘടനയാണ് ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി
കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍