തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 2552 പേരാണ് ചികിത്സായിലുള്ളത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 90 ശതമാനവും കൊവിഡ് ബാധിതർ കേരളത്തിലാണ്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര് രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു.
ആറു പേര്‍ക്ക് അതിവ്യാപന ശേഷിയുള്ള ജെ എന്‍ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.