ജില്ലയിൽ ഡിജിറ്റൽ റീസർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10-ാമത്തെ ഡിജിറ്റൽ റിസർവെ ക്യാമ്പ് ഓഫീസ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് സമീപമുള്ള മുല്ല ഹാജി മദ്രസ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, വാർഡ് മെമ്പർമാരായ അബ്ദുൾ ലത്തീഫ്, നൂർഷാ, വയനാട് സർവെ ഡെപ്യൂട്ടി ഡയറക്ടർ കെ രാജൻ, റീസർവെ അസി.ഡയറക്ടർ എസ് മംഗളൻ, മാനന്തവാടി റീസർവെ സൂപ്രണ്ട് സജീവൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.കെ നൗഷാദ്, ഡിജിറ്റൽ സർവെ ജില്ല കോർഡിനേറ്റർ ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം