മാനന്തവാടിയിൽ ഗതാഗത നിയന്ത്രണം

മാനന്തവാടി ടൗണില്‍ കെ.ടി ജംഗ്ഷന്‍ മുതല്‍ ലിറ്റില്‍ ഫ്ളവര്‍ സ്ക്കൂള്‍ ജംഗ്ഷന്‍ വരെ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാതയിലൂടെയുള്ള ഗതാഗതം നാളെ (ചൊവ്വ) മുതൽ നിരോധിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. കോഴിക്കോട് റോഡിലെ കാര്‍ സ്റ്റാന്‍റ് മൈസൂര്‍ റോഡിലെ ഫോറസ്റ്റ് ഓഫീസിന്‍റെ പരിസരത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് റോഡിലെ ഓട്ടോറിക്ഷകള്‍ മാനന്തവാടിയിലെ മറ്റു സ്റ്റാന്‍റുകളില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തേണ്ടതാണ്.
നാലാംമൈല്‍ ഭാഗത്തുനിന്നുവരുന്ന എല്ലാ വാഹനങ്ങളും താഴെയങ്ങാടി വഴി ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. നാലാംമൈല്‍ ഭാഗത്ത് നിന്നു വരുന്ന ബസ്സുകള്‍ ബസ്സ് സ്റ്റാന്റിൽ ആളെയിറക്കി ബസ് സ്റ്റാന്‍റില്‍ നിന്ന് ആളെകയറ്റി തിരിച്ച് നാലാംമൈല്‍ ഭാഗത്തേയ്ക്ക് തന്നെ പോകേണ്ടതാണ്. മൈസൂര്‍ റോഡ്, തലശ്ശേരി, തവിഞ്ഞാല്‍, വളളിയൂര്‍ക്കാവ്, കല്ലോടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് ബസ് സ്റ്റാന്‍റില്‍ ആളെയിറക്കിയതിന് ശേഷം യാത്രക്കാരെ കയറ്റി താഴെയങ്ങാടി വഴി ഗാന്ധിപാര്‍ക്കിലെത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ്. മാനന്തവാടി ടൗണില്‍ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഗാന്ധിപാര്‍ക്ക് – ബസ് സ്റ്റാന്‍റ് – താഴെയങ്ങാടി – തലശ്ശേരിറോഡ് – മൈസൂര്‍ റോഡ് എന്ന വണ്‍വേ സംവിധാനം പാലിക്കണമെന്നും നഗരസഭ യോഗത്തിൽ അധികൃതർ അറിയിച്ചു.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ .പി.വി.എസ്.മൂസ, കൗണ്‍സിലര്‍മാരായ .പി.വി.ജോര്‍ജ്ജ്, അബ്ദുള്‍ ആസിഫ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ , സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍കരീം, ട്രാഫിക് എസ്.ഐ എം.എം ആനന്ദന്‍, സി.സി.പി.ഒ ഷാജഹാന്‍, ഊരാളുങ്കല്‍ എ.ഇ ഷമീം, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.