മാനന്തവാടി നഗരസഭ 2024-25 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. വ്യാപരഭവനിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാശനം നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി.ജോർജ് കില ഫാക്കൽറ്റി പി.ടി.ബിജുവിന് നൽകി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ലേഖാ രാജീവൻ, വിപിൻ വേണു ഗോപാൽ, ഫാത്തിമ ടീച്ചർ, പി.വി.എസ് മൂസ, കൗൺസിലർ അബ്ദുൾ ആസിഫ്, വി.യു. ജോയി തുടങ്ങിയവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







