ബത്തേരി:മലപ്പുറം അഴിഞ്ഞിലത്ത് പ്രവർത്തിക്കുന്ന കോസ് മെറ്റിക്സ് സ്ഥാപനത്തിന്റെ മറവിൽ സാനിറ്റൈസർ നിർമ്മിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്‌പിരിറ്റ് കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ ഒരാൾ പിടിയിൽ. മലപ്പുറം കൊ ണ്ടോട്ടി പുളിയഞ്ചാലി വീട്ടിൽ പി.സി. അജ്മൽ (35)നെയാണ് അസി.എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെ ഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ മുഖ്യപ്രതി പിടിയിലാകാനുണ്ട്. 2021 മാർച്ച് ആറിന് മുത്തങ്ങ പൊൻകുഴിയിൽ വെച്ചാണ് നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറി യിൽ 52 ബാരലുകളിലായി സൂക്ഷിച്ചിരുന്ന 11000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടിയത്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും