താമസം ചിലവേറും; ദുബൈയിൽ ചെറിയ അപ്പാർട്ടുമെന്റുകൾ കിട്ടാനില്ല

ദുബൈ: ദുബൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ താമസിക്കാനുള്ള ചെറിയ സ്ഥലങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ജനസംഖ്യയിലെ വർധനയും പുതിയ യൂണിറ്റുകളുടെ അപര്യാപ്തതയുക്കുമൊപ്പം ആവശ്യക്കാരും വർധിച്ചതാണ് ചെറിയ യൂണിറ്റുകളുടെ ക്ഷാമം അനുഭവപ്പെടാൻ കാരണം. ബർ ദുബൈ, ദെയ്‌റ തുടങ്ങിയ ഓൾഡ് ദുബൈ ഭാഗങ്ങളിലാണ് ക്ഷാമമെന്ന് റിയൽ എസ്റ്റേറ്റ് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കുന്നു.

ഈ പ്രദേശങ്ങളിൽ വികസന മേഖലകളുടെ ലഭ്യതക്കുറവ് കാരണം പുതിയ പദ്ധതികൾ വരാത്തതാണ് താമസ സൗകര്യങ്ങൾ കുറയാൻ കാരണം. ദുബൈയുടെ വമ്പൻ പദ്ധതികൾ പലതും ഈ മേഖലയിൽ അല്ലാത്തതിനാൽ പൊതുവിൽ ഈ മേഖലയ്ക്ക് ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ബിൽഡർമാർ ഈ മേഖലയിലേക്ക് വരാത്തതും താമസ സൗകര്യങ്ങൾ കുറയാൻ കാരണമായി.

ദുബൈയിലെ ജനസംഖ്യ കഴിഞ്ഞ വർഷം 100,000-ത്തിലേറെയും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 176,000-ത്തിലധികം വർധിച്ചു. അതേസമയം, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിതരണം ചെയ്ത പുതിയ യൂണിറ്റുകളുടെ എണ്ണം ജനസംഖ്യയുടെ വളർച്ചയേക്കാൾ വളരെ കുറവാണ്. ഇത് വാടകയ്‌ക്ക് നൽകാനുള്ള ചെറിയ യൂണിറ്റുകളുടെ കുറവിന് കാരണമാകുന്നു.

റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ആസ്‌റ്റെകോയുടെ ത്രൈമാസിക താങ്ങാനാവുന്നതും പഴയതുമായ ദുബൈ പ്രദേശങ്ങളെ കുറിച്ച് വ്യക്തമാക്കിയുർന്നു. ഈ റിപ്പോർട്ട് പ്രകാരം 2023 മൂന്നാം പാദത്തിൽ അപ്പാർട്ട്‌മെന്റ് വാടക ഇരട്ട അക്ക വർധന ഉണ്ടായി. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 23 ശതമാനം വരെയാണ് വർധന.

അതേസമയം, ജനസംഖ്യയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാൻ ന്യൂ ദുബൈ പ്രദേശങ്ങളിൽ ചെറിയ യൂണിറ്റുകൾ നിർമാണം നടക്കുന്നുണ്ടെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു. ഇത് 2040 ഓടെ ഏകദേശം 6 ദശലക്ഷത്തിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

അക്ഷയ തൃതീയക്കൊരുങ്ങി കേരളം; ഒരു വ‍ർഷം കൊണ്ട് സ്വ‍ർണം മാറിയൊരു മാറ്റമേ! ഉണ്ടായത് 62.88 ശതമാനം വില വ‍ർധനവ്

നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വ‍‍ർ‌ണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം. കഴിഞ്ഞ വ‍‍‌‍‍‌ർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.