സ്കൂട്ടറിൽ കറങ്ങി മാല മോഷണം ; ദമ്പതികൾ പിടിയിൽ..

കൊല്ലം: സ്കൂട്ടറിൽ കറങ്ങി മാല മോഷണം നടത്തിയ യുവദമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലിൽ വീട്ടിൽ ജീവൻ (20), ഭാര്യ തൃക്കടവൂർ കുരീപ്പുഴ ലത ഭവനിൽ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയിൽ പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 7.40 ഓടെ കാവനാട്-കുരീപ്പുഴ പാലത്തിലൂടെ സ്കൂട്ടറിൽ വരുകയായിരുന്ന തേവലക്കര സ്വദേശിനി അമ്മുവിന്‍റെ ഒരു പവൻ തൂക്കം വരുന്ന സ്വർണത്താലി അടങ്ങിയ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. സ്കൂട്ടറിൽ അമ്മുവിന്‍റെ വാഹനത്തിന് സമീപം എത്തിയ പ്രതികൾ മാല പൊട്ടിച്ചെടുത്തശേഷം അവരെ വാഹനത്തിൽനിന്ന് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു.

അമ്മുവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.സി ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള വീട്ടിൽനിന്ന് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇൻസ്പെക്ടർ അനുപിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ, അനിൽ, എ.എസ്.ഐ ജയകുമാരി, എസ്.സി.പി.ഒ അബു താഹിർ, സി.പി.ഒ അനിൽകുമാർ, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.

ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍

ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം; മരിച്ചത് അതിഥി തൊഴിലാളികളുടെ പെൺകുഞ്ഞ്

പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. അസമിൽ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് സംഭവം.

സ്വർണാഭരണ പ്രേമികൾക്കിത് നല്ല ‘കണി’ അല്ല; ഇന്നും വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ഒരു പവന് 1040 രൂപ വർധിച്ച് 1,13, 920 രൂപയായതായി കേരള ഗോൾഡ്

അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി

വെൺമണി: മാനന്തവാടി എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ രഞ്ജിത് സി.കെയും സംഘവും ചേർന്ന് വെൺമണി കാമ്പട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 52 ലിറ്ററോളം മാഹി മദ്യം പിടികൂടി. തേക്കുംകാട്ടിൽ ടി.ജെ

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച്

ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.