തരിയോട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് സംഘടിപ്പിച്ച ജലച്ചായ നിർമ്മാണ ശിൽപ്പശാല വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് കെ.എ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക ഉഷ കുനിയിൽ, എൻ.ടി.രാജീവൻ, നിഷ ആൻ ജോയ്, ചാക്കോ കാഞ്ഞിരക്കുളം, ബെന്നി തെക്കുംപുറം, ഡെൽസി മെൻഡോസ,എന്നിവർ പ്രസംഗിച്ചു. റിട്ട. ചിത്രകലാധ്യാപകൻ സണ്ണി മാനന്തവാടി ക്ലാസുകൾക്ക് നേതൃത്വം നൽകി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും