കൽപ്പറ്റയിൽ നടന്ന ഹരിഹര പുത്രധർമ്മ പരിപാലന ട്രസ്റ്റ് മലബാർ മേഖലാ സമ്മേളനം കുറിച്യ സമുദായ രക്ഷാധികാരി പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് മുതൽ തൃശ്ശൂർ വരെയുള്ള ട്രസ്റ്റിൻ്റെ ഭാരവാഹികളും പ്രധാന പ്രവർത്തകരും പങ്കെടുത്ത യോഗം ട്രസ്റ്റ് ശബരിമലയിലെയും മറ്റ് സേവന പ്രവർത്തനങ്ങളും വിലയിരുത്തി.ഈ വർഷം ട്രസ്റ്റ് നടത്തുന്ന ശുചിത്വ മിഷൻ പ്രവർത്തനങ്ങൾ, സ്തീ ശുചിത്വ രംഗത്ത് വിപ്ലവമാകാൻ പോകുന്ന സാനിറ്ററി പാഡ് രഹിത യുവത എന്ന പ്രവർത്തനം, വിവിധ തൊഴിൽ ക്ഷേമ സേവന പ്രവർത്തനങ്ങൾ എന്നിവ മാനേജിങ് ട്രസ്റ്റി അജയകുമാർ പ്രഖ്യാപിച്ചു. യോഗത്തിൽ ട്രസ്റ്റ് മെംബർ അനുപ് കുമാർ. ടി അധ്യക്ഷത വഹിച്ചു.യോഗത്തിൽ ട്രസ്റ്റ് ട്രഷറർ വേലു സ്വാമി, ബിന്ദു, ഗീരിഷ് പിജി,രാജു എംകെ , ഹരി നമ്പുതിരി എന്നിവർ പങ്കെടുത്തു

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും