സംസ്ഥാന ബഡ്ജറ്റ് സ്വകാര്യവത്ക്കരണത്തിൻ്റെ സൂചനകൾ നൽകുന്നത്: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ഇടതു സർക്കാരിൻ്റെ സ്വകാര്യവത്കരണത്തിലേക്കുള്ള നയം മാറ്റത്തിൻ്റെ വ്യക്തമായ സൂചനകൾ നൽകുന്നതും സിവിൽ സർവീസിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതുമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് പറഞ്ഞു.

എല്ലാ മേഖലയിലും സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇടതു നയം മാറുന്നതിൻ്റെ വ്യക്തമായ തെളിവാണ്. ഏഴു ഗഡു ക്ഷാമബത്ത കുടിശ്ശിക നിലനിൽക്കുമ്പോൾ കേവലം ഒരു ഗഡു മാത്രം പ്രഖ്യാപിച്ചും, പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിച്ച് പുതിയ അഷ്യേർഡ് പെൻഷൻ പദ്ധതി എന്ന വാഗ്ദാനം ഉയർത്തിയും ജീവനക്കാരെ അക്ഷരാർത്ഥത്തിൽ വഞ്ചിച്ചിരിക്കുകയാണ്.

നാലു വർഷമായി മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുന്നതിനോ, മെഡിസെപ്പിലെ സർക്കാർ വിഹിതം പ്രഖ്യാപിക്കുന്നതിനോ, ശമ്പള പരിഷ്ക്കരണ കുടിശ്ശിക പ്രഖാപിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ബഡ്ജറ്റിൽ ഐ.ടി. പരിധി ഉയർത്താതെ കേന്ദ്ര സർക്കാരും ജീവനക്കാരോട് വഞ്ചനാപരമായ നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകൾ ജീവനക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി.ഷാജി, എൻ.ജെ.ഷിബു, സി.കെ.ജിതേഷ്, എം.ജി. അനിൽകുമാർ, എം. നസീമ, പി.ജെ.ഷിജു, എം.വി. സതീഷ്, ഇ.വി. ജയൻ, എം എ.ബൈജു, സിനീഷ് ജോസഫ്, ബി. സുനിൽകുമാർ, പി. നാജിയ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മിഥുൻ മുരളി, ശിവൻ പുതുശ്ശേരി, പി.സി.എൽസി, രാഘവൻ, ഡെയ്സി പേരിയ, കെ.റഹ്മത്തുള്ള, ജോബ്സൺ ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകി

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.