ചെറുകാട്ടൂർ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ 2024 പ്രവർത്തന വർഷ ഉദ്ഘാടനം നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ചെറുകാട്ടൂർ യൂണിറ്റിൽ നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ജീഷിൻ മുണ്ടക്കാത്തടത്തിൻ അദ്ധ്യക്ഷത വഹിച്ച യോഗം പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ സി വൈ എം മാനന്തവാടി രൂപത മുൻ കോർഡിനേറ്ററും ആയ സിനോ പാറക്കാലായിൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
കെ സി വൈ എം മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ 2024-ൽ നടത്തുന്ന ഭവനനിർമ്മാണ – ജീവകാരുണ്യ പ്രവർത്തന പദ്ധതിയായ ‘സഹൃദയ’ 2024 – ന്റെ ഉദ്ഘാടനം കെ. സി. വൈ. എം. ചെറുകാട്ടൂർ യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് കപ്യാരുമലയിൽ നിർവ്വഹിച്ചു. ഡിജിറ്റൽ അംഗത്വ നവീകരണ പദ്ധതിയുടെ ലോഞ്ചിംഗ് കർമ്മം കെ സി വൈ എം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ നിർവഹിച്ചു.
കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി പഠന വിഷയങ്ങൾ വിശദീകരിച്ചു. മുള്ളൻകൊല്ലി മേഖല മുൻ പ്രസിഡന്റ് ജോസഫ് ജോർജ് ഡിപ്പോയിലിനും മുൻവർഷത്തെ രൂപത ഭാരവാഹികൾക്കും മൊമൻ്റോ നൽകി ആദരിച്ചു .
വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ ഡെലിസ് വയലുങ്കൽ, അമ്പിളി സണ്ണി, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ട്രഷറർ ജോബിൻ തുരുത്തേൽ, ആനിമേറ്റർ സി. ബെൻസി എസ്. എച്ച് , ജോസഫ് ,നടവയൽ മേഖല,രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍