ചെന്നലോട്: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഗ്രാമസഭയ്ക്ക് സമാനമായ രീതിയിൽ ഡിജിസഭ സംഘടിപ്പിച്ചു. സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ നിർമ്മൽ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഐടി വിദഗ്ധൻ നിതിൻ കോശി പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ വെച്ച് ഡിജിറ്റൽ സാക്ഷരത പ്രതിജ്ഞ ചൊല്ലി. ഡിജിസഭയുടെ തുടർച്ചയായി വാർഡിലെ മുഴുവൻ വീടുകളിലും സർവ്വേ നടത്തും. ഇതിനായി വ്യത്യസ്ത മേഖലകളിലുള്ള ആളുകളെ ചുമതലപ്പെടുത്തി. ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം സംബന്ധിച്ച് വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഗ്രാമസഭയിൽ കുടുംബശ്രീ ഭാരവാഹികൾ, വാർഡ് വികസന സമിതി, എൻഎസ്എസ് വളണ്ടിയർമാർ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർ, ആരോഗ്യ പ്രവർത്തകർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരും പങ്കാളികളായി. ദേവസ്യ മുത്തോലിക്കൽ, ടിഡി ജോയ്, എ കെ മുബഷിർ, ആൻസ്റ്റീൻ ഉലഹന്നാൻ, ഷൈനി കൂവക്കൽ, വീ സി ഷെർലി, സിന്ധു തോമസ്, റഷീന മുസ്തഫ, റിനി ബെന്നി, പ്രക്‌സി തോമസ് തുടങ്ങിയവർ സംസാരിച്ചു. എഡിഎസ് പ്രസിഡണ്ട് ഷീന ഗോപാലൻ സ്വാഗതവും നിഷ മഠത്തുവയൽ നന്ദിയും പറഞ്ഞു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും