ബഡ്ജറ്റിൽ വയനാടിനെ പാട് അവഗണിച്ച കേരള സർക്കാരിന്റെ ജനവഞ്ചനക്കെതിരെ മുസ്ലിം ലീഗ് സായാഹ്ന സമരം നടത്തി.പടിഞ്ഞാറത്തറയിൽ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ കാഞ്ഞായി അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സി.ഇ ഹാരിസ് , ജില്ലാ പ്രവർ ത്തക സമിതി അംഗം ജി.ആലി,പഞ്ചായത്ത് ഭാരവാഹികളായ എൻ പി ഷംസുദ്ദീൻ ,വി.പി അബ്ദുറഹിമാൻ ,കളത്തിൽ മമ്മുട്ടി ,എ ജാഫർ,സി കെ നവാസ് , കെ കെ അസ്മ ,ഗഫൂർ സികെകെ ,ശമീർ കാഞ്ഞായി ,കെ.എം ഷാജി ,റഹ്മത്ത് ,സാജിത ,ബുഷറ ,പി.സി മമ്മൂട്ടി എന്നിവർ സംസാരിച്ചു . ഈന്തൻ ഖാലിദ് സ്വാഗതവും കളത്തിൽ മമ്മുട്ടി നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്