ചെന്നലോട്: കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായി തരിയോട് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയൽ കോളനിയിൽ കണിവെള്ളരി തൈ നട്ടുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ അധ്യക്ഷയായി. പുഷ്പ പ്രഭാകരൻ, കെ ഗിരിജ, സിആർപി കെ സി ഗിരിജ, നിഷ ബാലകൃഷ്ണൻ, ശാന്ത ഉണ്ണി, ലക്ഷ്മി ചന്തു, ശാന്ത അനില്‍ തുടങ്ങിയവർ നേതൃത്വം നൽകി. സി എൽ സി ഗീത ബാലകൃഷ്ണൻ സ്വാഗതവും നിഷ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം