പടമല: പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി എം പി നേരിട്ടെത്തി സമാശ്വസിപ്പിച്ചു. രാവിലെ 8 മണിയോടെ വീട്ടിലെത്തിയ അദ്ദേഹം ഭാര്യയുടേയും മകളുടേയും ആവലാതികള്‍ സസൂക്ഷ്മം കേള്‍ക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിന്റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടെന്നും, വന്യമൃഗശല്യത്തിന് എതിരായ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കാട്ടാന കൊലപ്പെടുത്തിയ പോളിന്റെ വീട്ടിലേക്ക് പോയി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്