ഭർത്താവ് ഭാര്യയെ വെട്ടികൊന്നു. സ്വയം വെട്ടി പ്പരിക്കേൽപ്പിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ.പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയിലെ ബാബുവിൻ്റെ ഭാര്യ ആതിരയാണ് മരിച്ചത്. ഭർത്താവ് ബാബു മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആതിര കാപ്പി പറിക്കുന്നതിന് കുടകിൽ ജോലിക്ക് പോയതായിരുന്നു. ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇന്ന് വൈകിട്ട് 3.45 ഓടെയാണ് കൊലപാതകം നടന്നത്. വീട്ട് മുറ്റത്ത് വെച്ച് ഭാര്യയെ വെട്ട് കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിയാണ് ബാബു കൊലപ്പെടുത്തിയത്. ഭാര്യയുടെ മരണം ഉറപ്പായ ശേഷം ബാബു സ്വയം കഴുത്തിന് വെട്ടുകയായിരുന്നു. വീട്ട് മുറ്റത്ത് രക്തം തളം കെട്ടി നിൽക്കുന്നത് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ ബാലനാണ് ആദ്യം കണ്ടത്. ബാബു ഗുരുതരാവസ്ഥയി ൽ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. മക്കൾ: ദേവനന്ദ, അളകനന്ദ, ആദിത്ത്

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള