ബത്തേരി : പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർധനവിനുള്ള സമഗ്ര പരിശീലനം നൽകുന്നതിന് സുൽത്താൻബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതി ഫ്ലൈ ഹൈ പ്രൊജെക്റ്റിൽ ഉൾപ്പെടുന്ന കുട്ടികളുടെ രക്ഷാകർതൃ യോഗവും എൻ എം എം എസ് , എൽ എസ് എസ് സ്കോളർഷിപ് വിജയികളെ ആദരിക്കലും നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉപഹാര സമർപ്പണം നടത്തി . ഫ്ലൈ ഹൈ പി ടി എ പ്രസിഡന്റായി സുധി വി.എം , വൈസ് പ്രസിഡന്റായി രേഷ്മ എം ആർ എന്നിവരെ തിരഞ്ഞെടുത്തു . വിദ്യാർത്ഥികളുടെ പഠന യാത്രക്ക് യോഗം അംഗീകാരം നൽകി. നിർവഹണ ഉദ്യോഗസ്ഥൻ പി എ അബ്ദുൾനാസർ , കോ ഓർഡിനേറ്റർ അനുഷ പി എസ് എന്നിവർ സംസാരിച്ചു .

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







