സംസ്ഥാന വനിതാ കമ്മീഷനും പൊഴുതന ഗ്രാമപഞ്ചായത്തും സംയുക്തമായി ജാഗ്രതാ സമിതി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ജാഗ്രത സമിതികൾ. സ്ത്രീകൾക്കും കുട്ടികൾക്കും സഹായകമാകുന്ന നിയമങ്ങൾ അടങ്ങിയ കൈപ്പുസ്തകം പൊതുബോധവത്കരണത്തിനായി തയ്യാറാക്കി വാർഡുതല ജാഗ്രത സമിതികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ സുനിൽകുമാർ ക്ലാസ് എടുത്തു.
പരിശീലന പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ.വി ബാബു, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന ഷംസുദ്ദീൻ, സുധ അനിൽ, വാർഡ് അംഗങ്ങളായ സി. മമ്മി, തുഷാര സുരേഷ്, കെ ഗീത, ജുമൈലത്ത് ഷമീർ, പൊഴുതന മെഡിക്കൽ ഓഫീസർ വിജേഷ്, സി.ഡി.എസ് ചെയർപേഴ്സൺ നജ്മുന്നിസ, ഐ.സി.ഡി എസ് സൂപ്പർവൈസർ ഉഷ എന്നിവർ സംസാരിച്ചു. ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, പ്രമോട്ടർമാർ,വാർഡ് കൺവീനർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്