സൗത്ത് വയനാട് ഡിവിഷന്റെ കീഴില്‍ വരുന്ന വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, അമ്പലവയല്‍, നെന്‍മേനി, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍, മീനങ്ങാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി എന്നീ ഗ്രാമപഞ്ചായത്തുകളും പനമരം ഗ്രാമപഞ്ചായത്തിലെ 5,6,8 വാര്‍ഡുകളും കല്‍പ്പറ്റ നഗരസഭയും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വന്യജീവികള്‍ ജനവാസമേഖലകളില്‍ ഇറങ്ങുകയോ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്ന സാഹചര്യമുണ്ടാല്‍18004258082 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കാവുന്നതാണെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്