ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കണം : ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് വസ്തുക്കളായ ഡിസ്‌പോസിബിള്‍ പ്ലേറ്റ് ഗ്ലാസ്, പ്ലാസ്റ്റിക് ഇലകള്‍, 500 മില്ലിയില്‍ താഴെയുള്ള വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയുടെ ഉപയോഗം -വിപണനം – സൂക്ഷിക്കല്‍ എന്നിവ ശക്തമായി പരിശോധിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഹരിതചട്ടപാലനം പരിശോധനക്കായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപീകരിച്ചു.

പരസ്യ പ്രചാരണത്തിനുള്ള ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്സ് എന്നിവ പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല.

കോട്ടണ്‍, പോളി എത്തിലിന്‍ നിര്‍മ്മാണ – വിതരണ സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന സാമ്പിളുകള്‍ നല്‍കണം.

കോട്ടണ്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും പരിശോധന ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തണം. പോളി എത്തിലിന്‍ വസ്തുക്കള്‍ സി.ഐ.പി.ഇ.റ്റിയില്‍ നിന്നും പി.വി.സി -ഫ്രീ, റീസൈക്ലബിള്‍ പോളി എത്തിലീന്‍ എന്ന് സാക്ഷ്യപ്പെടുത്തി മാത്രം വില്‍പന നടത്തണം.

ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റുകള്‍ ഹരിതകര്‍മ്മ സേന അല്ലെങ്കില്‍ ക്ലീന്‍ കേരള കമ്പനി മുഖേന യൂസര്‍ ഫീ നല്‍കി പ്രിന്റിങ് യൂണിറ്റിനോ, അംഗീകൃത റീസൈക്ലിങ് യൂണിറ്റിനോ നല്‍കി റീസൈക്ലിങ് നടത്തണം.

നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കും.

തെരഞ്ഞെടുപ്പ് ഓഫീസുകള്‍, പോളിങ് ബൂത്തുകള്‍ അലങ്കരിക്കാന്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.

പോളിങ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും.

തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ, വോട്ടര്‍ സ്ലിപ്പ്, രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പ് എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്. ഇവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡീലേഴ്‌സിന് കൈമാറാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം

തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം-ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.

പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം

ബോർഡുകൾ നീക്കം ചെയ്യണം

കണിയാമ്പറ്റ :2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സംഘടനകൾ എന്നിവർ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കംചെയ്യണമെന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ

സ്വർണവിലയില്‍ ആശ്വാസം: മാസത്തിലെ ഉയർന്ന നിരക്കില്‍ നിന്നും വീണു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18

സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.