പുൽപ്പള്ളി: പുൽപ്പള്ളിയിൽ കൂട്ടിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കൊന്ന് തിന്നു. തൊഴുത്തിൽ ഉണ്ടായിരുന്ന പശുവിനെയും കടുവ ആക്രമിച്ചു. കബനിഗിരി പുഴിപ്പുറത്ത് മാമ്മച്ചന്റെ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിരുന്ന ഏഴ് മാസം പ്രായമായ് പശു കിടാ വിനെയാണ് കടുവ ഭക്ഷിച്ചത്. കൂട്ടിൽ ഉണ്ടായിരുന്ന ആറ് വയസ് പ്രാ യമുള്ള കറവപശുവിനെയും കടുവ ആക്രമിച്ചു. പശുവിന് കഴുത്തിന് ഉൾപ്പെടെ മാരകമായ പരുക്കാണ് ഉള്ളത്. ഇന്ന് പുലർച്ച മൂന്നരയോ ടെയാണ് സംഭവം. പശുക്കളുടെ കരച്ചിൽ കേട്ട് കൂട്ടിലെ ലൈറ്റ് ഇട്ടു വെങ്കിലും കടുവ പശു കിടാവിനെ വലിച്ചിഴച്ച് കൊണ്ടു പോകുകയാ യിരുന്നു. പിന്നീട് രാവിലെ 200 മീറ്റർ മാറി പശു കിടാവിൻ്റെ അവശി ഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥല ത്തെത്തി പശു കിടാവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് സ്ഥീ രികരിച്ചു. തുടർന്ന് വനം വകുപ്പ് കടുവയ്ക്കായി തിരച്ചിൽ നടത്തി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്