സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനദിനാചരണം നടത്തി. ജില്ലാ തല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേശ് കുമാര്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം എന്ന വിഷയത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ഷ്ജ്‌ന കരീം ആമുഖ പ്രഭാഷണം നടത്തി. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സയന്റിസ്റ്റ് സലീം പിച്ചന്‍ പരിസ്ഥിതി അവബോധ ക്ലാസെടുത്തു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ അധ്യക്ഷനായ പരിപാടിയില്‍ സോഷ്യല്‍ ഫോറസട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പൽ അബ്ബാസ് അലി, വനമിത്ര ജേതാവ് ജോണ്‍സണ്‍ വര്‍ഗ്ഗീസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു എന്നിവര്‍ സംസാരിച്ചു. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ജീവനക്കാര്‍, ഡയറ്റ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ