മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർഥികളാണ് സ്വന്തമായി
ഡിക്ഷ്ണറി തയ്യാറാക്കിയത്.
ഇംഗ്ലീഷ് അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ എഴുതുകയും അവയുടെ അർത്ഥം കണ്ടെത്തി എഴുതി ചേർക്കുകയും ചിത്രങ്ങൾ
ഒട്ടിക്കുകയും ചെയ്താണ് ഡിക്ഷ്ണറി തയ്യാറാക്കിയത്.
ക്ലാസ് ടീച്ചർ റഷീന.കെ.എസ്
നേതൃത്വം നൽകി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി
പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.