ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനം- ജലം-കാലാവസ്ഥ ദിനാചരണം മുള്ളൂർക്കൊല്ലി പുഴയുടെ തീരത്ത് സംഘടിപ്പിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.വി. രാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു ചൂരക്കുഴി അധ്യക്ഷത വഹിച്ചു.
ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസെടുത്തു. സാമുവേൽ അബ്രഹാം, സുനി ജോബി, ജിൻസി എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







