ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള
വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷന്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് വിശദീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സീരിയല്‍ നമ്പറുള്ള പട്ടിക അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി. ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 875 ബാലറ്റ് യൂണിറ്റുകളും 744 കണ്‍ട്രോള്‍ യൂണിറ്റുകളും 787 വിവിപാറ്റ് മെഷീനുകളുമാണുള്ളത്. ഇതില്‍ നിന്ന് റാന്‍ഡമൈസേഷന്‍ നടത്തി ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ എ.ആര്‍.ഒ മാര്‍ക്ക് കൈമാറുന്ന മെഷീനുകളുടെയും എണ്ണം (മണ്ഡലം, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീനുകളുടെയും എണ്ണം എന്നീ ക്രമത്തില്‍): മാനന്തവാടി-223, 223, 233, ബത്തേരി-278, 278, 291, കല്‍പ്പറ്റ- 241, 241, 252. നിയോജക മണ്ഡലങ്ങളിലെ മെഷീനുകള്‍ മാര്‍ച്ച് 30 ന് അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്