മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാ ണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ വിനുവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.