നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. ‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഴ്സസ് വാരാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മെയ് 12 ന് കല്‍പ്പറ്റ ഫാത്തിമ മാതാ നഴ്സിങ് സ്‌കൂളില്‍ നടക്കുന്ന വിവിധ പരിപാടികളോടെ വാരാചരണം സമാപിക്കും. ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ നടന്ന യോഗത്തില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി അധ്യക്ഷയായി. എം സി എച്ച് ഓഫീസര്‍ കെ എം നബീസ പ്രതിജ്ഞ ചൊല്ലി. അസംപ്ഷന്‍ നഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജിഷ ജെയിംസ് നഴ്സസ് ദിന സന്ദേശം നല്‍കി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ജെറിന്‍ എസ് ജെറോഡ്, ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കെ വി സിന്ധു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ മധുസൂദനന്‍, ശ്രീജ പള്ളിക്കര, കെ. സുബൈറത്ത്, മേജോ ജോസഫ്, എ സി ശ്രീജ, ജോജോ ജോസഫ്, നിര്‍മ്മല, ജോബിന്‍ മാത്യു, ആയിഷ തമന്ന പി കെ, അസംപ്ഷന്‍ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് സ്മിത റാണി, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ടൈനി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *