മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ മിശ്രിതം എന്നിവയക്കുള്ള ചെലവ്, തീറ്റപുല്‍കൃഷി, ഫാം ആധുനികവത്കരണത്തിന് ധനസഹായം നല്‍കും. ഒരു ഫാമിന് പരമാവധി ഒരുലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഗുണഭോക്താക്കളെ ജില്ലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോം മൃഗാശുപത്രിയില്‍ ലഭിക്കും. ഫോണ്‍- 7907540425.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.