തിരുവനന്തപുരം : കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.