ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങള്‍. അപകടത്തില്‍ ഇറാൻ പ്രസിഡന്‍റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിരുന്നില്ല.

ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡും അറിയിച്ചു.ഇക്കാര്യത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. 14 മണിക്കൂറിലധികമായി നാൽപതിലേറെ സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്ടര്‍ കണ്ടെത്താനായത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് രണ്ട്) ഉച്ച 2 മുതൽ വൈകിട്ട് 4 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

മീനങ്ങാടി:ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്.  19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.

വാണിജ്യ സിലിണ്ടർ വില കുറച്ചു.

രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചത്. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇത് പ്രകാരം

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.