വന്യജീവി ആക്രമണം: ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എന്നിവ മെയ് 28 നകം നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങിലാണ് ജില്ലാ കളക്ടര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം കമ്മീഷന്‍ ആസ്ഥാനത്ത് ഫെബ്രുവരി 27 ന് നടന്ന സിറ്റിങില്‍ നല്‍കിയ റിപ്പോര്‍ട്ട് ഭാഗികമായതിനെ തുടര്‍ന്നാണ് ജില്ലാതല സിറ്റിങ്ങിലേക്ക് പരിഗണിച്ചത്. ജില്ലാതല സിറ്റിങില്‍ പരാതി തീര്‍പ്പാകാത്ത സാഹചര്യത്തിലാണ് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പദ്ധതികള്‍, നടപ്പാക്കിയവ, തുക വിനിയോഗം, വനം വകുപ്പ് ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടത്. കമ്മീഷന് ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. വിദേശ പഠനത്തിന് വായ്പക്കായി ധനകാര്യ വികസന കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയ സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശിനിയുടെ അപേക്ഷയില്‍ രണ്ട് മാസത്തിനകം തീരുമാനമെടുത്ത് നടപ്പാക്കി കമ്മീഷനെ അറിയിക്കണമെന്ന് ചെയര്‍മാന്‍ ഉത്തരവിട്ടു. കണിയാമ്പറ്റ വില്ലേജ് ഓഫീസില്‍ കരം സ്വീകരിക്കുന്നില്ലെന്ന അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റി അധികൃതരുടെ പരാതിയില്‍ വഖഫ് ബോര്‍ഡിന്റെ പരിഗണനയിലുള്ള കേസില്‍ വിധി വന്നതിനുശേഷം നടപടി സ്വീകരിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ചാരിറ്റബിള്‍ സൊസൈറ്റിക്ക് ദാനം നല്‍കിയ സ്ഥലം പിന്നീട് അതെ വ്യക്തി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. കേസ് ട്രൈബൂണലിന്റെ പരിഗണനയില്‍ ഉള്ളതിനാല്‍ കേസിന്റെ വിധി വന്നാല്‍ കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു. സിറ്റിങില്‍ പരിഗണിച്ച അഞ്ച് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മൂന്ന് കേസ് അടുത്ത സിറ്റിങിലേക്ക് മാറ്റി.

ഓണക്കിറ്റിനൊപ്പം വെളിച്ചെണ്ണയിലും ആശ്വാസം; സബ്‌സിഡിയോടെ ലിറ്ററിന് 349 രൂപയ്ക്ക് വാങ്ങാം, ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ

തിരുവനന്തപുരം: വിലക്കയറ്റം ചെറുക്കാൻ സബ്‌സിഡിയോടെ പ്രവർത്തിക്കുന്ന സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25ന് തുടങ്ങും. സെപ്റ്റംബര്‍ നാല് വരെ പത്ത് ദിവസമാണ് ചന്തകൾ നടത്തുന്നത്. ജില്ലാ കേന്ദ്രങ്ങളിലും നിയോജകണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്​ഘാടനം ഓഗസ്റ്റ്

ഗതാഗത നിയന്ത്രണം

സുല്‍ത്താന്‍ ബത്തേരി ഗവ ഹൈസ്‌കൂള്‍- കോട്ടക്കുന്ന് റോഡില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് രണ്ട്) ഉച്ച 2 മുതൽ വൈകിട്ട് 4 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ക്ഷീരമേഖലയിൽ അഭിമാനമായി മീനങ്ങാടി സഹകരണ സംഘം

മീനങ്ങാടി:ക്ഷീരമേഖല ശക്തിപ്പെടുത്താൻ സമാനതകളില്ലാതെ നടത്തുന്ന ഇടപെടലുകളാണ് മീനങ്ങാടി ക്ഷീര സഹകരണസംഘത്തെ വ്യത്യസ്തമാക്കുന്നത്.  19 വാർഡുകൾ മാത്രം ഉൾക്കൊള്ളുന്ന മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 250 പാൽ ശേഖരണ കേന്ദ്രങ്ങളിൽ നിന്നായി പ്രതിദിനം 17,500 ലിറ്റർ പാലാണ് സംഘം ശേഖരിക്കുന്നത്.

വാണിജ്യ സിലിണ്ടർ വില കുറച്ചു.

രാജ്യത്ത് പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വരന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികള്‍ കുറച്ചത്. 33.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പരിഷ്‌കരിച്ച വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇത് പ്രകാരം

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്ന് ആണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്. ആഴ്ചയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *