ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.
ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. നമ്പ്യാർകുന്ന് എൽ. പി സ്കൂൾ പ്രധാന അധ്യാപകൻ ബാബുസാർ മുഖ്യ സന്ദേശം നൽകി.സി ഡി ഒ മാരായ കെ.പി.വിജയൻ, രാധാപ്രസാദ്,ശിവൻ, ശ്രീജില എന്നിവർ സംസാരിച്ചു.
കഴിഞ്ഞവർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സ്വാശ്രയ സംഘങ്ങൾക്ക് ഉപഹാരങ്ങൾ നൽകി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.