വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂഡല്‍ഹി: മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തെ മുൻനിർത്തി ഐസിഎംആർ പറയുന്നത്.

ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനം വരെയും വൈനിൽ എട്ടുമുതൽ പത്തുശതമാനം വരെയും ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പത് മുതൽ നാൽപത് ശതമാനം വരെയുമാണ് ഈതൈൽ ആൽക്കഹോൾ ഉള്ളത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആർ പറയുന്നു.

മദ്യോപഭോ​ഗം കൂടുന്നതിനൊപ്പം വിശപ്പ് കുറയും. ഇത് പോഷകങ്ങൾ ശരീരത്തിലെത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതുവഴി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മ​ദ്യോപയോ​ഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആർ പറയുന്നു.

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.