വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക് എല്ലാവിധ പിന്തുണകളും ഉണ്ടാവുമെന്നും കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ ടി. സിദ്ദിഖ് സമര സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വെങ്ങപ്പള്ളി പഞ്ചായത്തിൽ നിലവിൽ പഞ്ചായത്തിൽ 3 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് കൂടാതെ 5 ഓളം വരുന്ന പുതിയ ക്വാറികൾ പഞ്ചായത്തിൽ അനുമതി കാത്ത് കിടപ്പുണ്ട്. ഇത്തരത്തിൽ ഒരു പ്രദേശത്തിന് താങ്ങാൻ ആവുന്നതിലും അധികം ക്വാറികൾക്ക് അനുമതി നൽകുന്നത് അംഗീകരിക്കില്ല എന്ന് സമരസമിതി കൺവീനർ റോയ് മാന്തോട്ടം പറഞ്ഞു. വാവാടി വാർഡ് മെമ്പർ ശിവദാസൻ, വി ജെ അനന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.ആക്ഷൻ കമ്മിറ്റി ചെയർമാൻ വിജീഷ് കുമാർ യോഗത്തിന് നന്ദി പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







