പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നും റസിഡന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 22 ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോം ബ്ലോക്ക്, നഗരസഭാ പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍- 04936 203824.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍