സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ കെ സി യോഹന്നാൻ വിദ്യാർത്ഥി കർഷകനെ ആദരിച്ചു. കൃഷി ഓഫീസർ ശ്രീ. അജിൽ എം എസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടോം ജോസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രജിത രവി, മികച്ച കർഷക അവാർഡ് ജേതാക്കൾ, അധ്യാപകർ ജിഷ എം പോൾ, അയന ആൻ മേരി, പിടിഎ പ്രതിനിധി ലിജോ, ജാസ്മിൻ പി , വിദ്യാർത്ഥികളായ ആദിലക്ഷ്മി, ആരുഷ്, ആദിദേവ്, അബിധാരണി, ലിയ ഷെറിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







