ജില്ലാ ഭരണകൂടം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, സാമൂഹിക സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന ത്രൈവ് പ്രൊജക്ടിന്റെ ഭാഗമായുള്ള വളണ്ടിയര്‍ പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. ‘ജൂണ്‍ ഒമ്പത് വരെ നടക്കുന്ന രണ്ടാംഘട്ട ക്യാമ്പില്‍ ജില്ലയിലെ ആറ് കോളേജുകളില്‍ നിന്നുള്ള വളണ്ടിയര്‍മാരാണ് പങ്കെടുക്കുന്നത്. ‘ത്രൈവ്’ (ട്രൈബല്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഇന്ററാക്ടീവ് വെഞ്ചര്‍സ് ഫോര്‍ എക്‌സലന്‍സ്) പ്രൊജക്ട് പ്രകാരം പരിശീലനം ലഭിക്കുന്ന വളണ്ടിയര്‍മാര്‍ ആഴ്ചതോറും മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസുകളെടുക്കും. കൊയിലേരി താബോര്‍ ഹില്‍ റിവര്‍ വ്യൂ റിട്രീറ്റ് ക്യാമ്പ് സെന്ററില്‍ നടക്കുന്ന ത്രിദിന ക്യാമ്പ് അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ് ഉദ്ഘാടനം ചെയ്തു. എം.ആര്‍.എസുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം, സമഗ്ര പിന്തുണ, പ്രോത്സാഹനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ വിവരിച്ചു. സംസ്ഥാനത്തെ വിവിധ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, എം.ആര്‍.എസ് സംവിധാനം, സന്നദ്ധസേവനത്തിന്റെ പ്രാധാന്യം, ഊര് സന്ദര്‍ശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പില്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അയ്യപ്പന്‍, ത്രൈവ് സംസ്ഥാന ലീഡ് സച്ച്‌ദേവ് എസ് നാഥ്, പ്രോജക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് അപര്‍ണ എന്നിവര്‍ പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍