മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അങ്കണവാടികള്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.പ്രജിത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി
പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.