ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഒ#ാരോ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്ഷീര വികസന യൂണിറ്റിന് കീഴിലുളള വനിതകളായിരിക്കണം അപേക്ഷകര്‍. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കണം. അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ജൂണ്‍ 19 ന് ഉച്ചയ്ക്ക് 12 മുതല്‍ 2 വരെ സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04936 202093

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്