ബത്തേരി : സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ് എസ് എൽ സി , ഹയർ സെക്കണ്ടറി , വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചരിത്ര നേട്ടം സമ്മാനിച്ച വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ ബാച്ചിനെയും പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു . അനുമോദന യോഗം നഗരസഭാ ചെയർമാൻ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാവ് അശ്വതി ശിവറാം കുട്ടികളുമായി സംവദിക്കുകയും മത്സര പരീക്ഷകൾക്ക് അവരിൽ താൽപ്പര്യമുണർത്തുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജൻ ടി.കെ അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് , സ്ഥിരം സമിതി അംഗംങ്ങളായ ടോം ജോസ്, ലിഷ ടീച്ചർ ,സാലി പൗലോസ് , കൗൺസിലർ അബ്ദുൽ അസീസ് എം , എസ്. എം. സി ചെയർമാൻ സുബാഷ് ബാബു , അബ്ദുൽ നാസർ പി എ , ജിജി ജേക്കബ് , അമ്പിളി നാരായണൻ , നാസർ കെ , സുധി വി എം , ഷാജി വി എം , തോമസ് വി വി , സുബ്രഹ്മണ്യൻ കെ , സുനിത ഇല്ലത്, മുജീബ് കെ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്