ഗോസ്റ്റ്, വേട്ടാളൻ, ബുളു, ശുപ്പാണ്ടി എന്നിങ്ങനെ വ്യത്യസ്തത പേരുകളിൽ അറിയപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമായിരുന്ന ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളിൽ പിന്തുടർന്ന് പിടികൂടി തു റങ്കിലടച്ച് മേപ്പാടി പോലീസ്. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി യായ കുറ്റവാളികളെ മേപ്പാടി പോലീസ് പൂട്ടിയത്. 05.05.2024 തിയ്യതി പുലർച്ചെ വടുവൻചാൽ ടൗണിൽ വെച്ച് കാർ ബൈക്കിനോട് ചേർന്ന് ഓ വർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലാണ് മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കിയത്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15